പൊൻകുന്നം : കേരളത്തിലെ ഏറ്റവും പ്രശസ്തരായ കാർട്ടൂണിസ്റ്റുകളുടെ ശ്രേണിയിൽ പ്രഥമസ്ഥാനീയരിൽ ഒരാളായ കാർട്ടൂണിസ്റ്റ് നാഥൻ (76) അന്തരിച്ചു. കാർട്ടൂണിസ്റ്റ് നാഥൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സോമനാഥന്റെ കാർട്ടൂണുകളുടെയും ഹാസ്യ ലേഖനങ്ങളുടെയും സമാഹാരമായ ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം എന്ന പുസ്തക പ്രകാശനം ശനിയാഴ്ച്ച പൊൻകുന്നത്ത് നടന്നിരുന്നു. രോഗബാധിതനായി നാഥൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പട്ടതിനാൽ ഈ ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടു ക്കാനായില്ല.

നാഥൻ സാറിന്റെ സ്വപ്‌നമായിരുന്നു ആ പുസ്തകം. ആ സ്വപ്‌നം സാക്ഷാൽക്കരിച്ച സംതൃപ്തിയോടെയാവാം ആ മഹാനായ കാർട്ടൂണിസ്റ്റ് വെളുപ്പിനു മൂന്നു മണിക്ക് ശേഷം അരനൂറ്റാണ്ട് നീണ്ട കലാജീവിതം ബാക്കിവെച്ചു യാത്രയായത്.പൊൻ‌കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്നരയ്ക്ക് പള്ളിക്കത്തോട് മുക്കാലിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടക്കും. 1965 ൽ കുങ്കുമം വാരികയിൽ ആണ് നാഥൻ ആദ്യ കാർട്ടൂൺ അച്ചടിച്ചത്. കേരളത്തിനകത്തും പുറത്തുമായി ഒട്ടു മിക്ക ദിനപത്രങ്ങളിലും വാരികകളിലും കാർട്ടൂ ണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ- കേരള രാഷ്ട്രീയ ത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കാർട്ടൂണിലൂടെ വരച്ചു കാട്ടി.ശങ്കേഴ്സ് വീക്കിലി, ഇന്ത്യൻ എക്സ്പ്രസ്, തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ അദ്ദേഹം കാർട്ടൂണിനൊപ്പം തന്നെ ഹാസ്യ സാഹിത്യവും കൈകാ ര്യം ചെയ്യുന്ന അപൂർവ്വ കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു.