കോവിഡ് പോസിറ്റീവായ കുടുംബത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടിവെ ള്ളം എത്തിച്ചു നല്‍കി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സ്വന്തമായി കി ണറില്ലാത്ത ഒരു കുടുംബത്തിലാണ് അംഗങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കുടംബാംഗങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ ആയതോടെ അയല്‍പക്കത്തെ വീടുകളി ലെ കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍ കഴിയാത്ത സ്ഥിതിയായി.

ഇതോടെയാണ് വീട്ടുകാര്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ബി.ആര്‍.വിപിനെ ഫോണില്‍ വിവരം അറിയിച്ചത്. അപ്പോള്‍ തന്നെ വിപിന്റെ നേതൃത്വത്തില്‍ ഡി വൈഎഫ്‌ഐ യൂണിറ്റ് ആസിഫ് കരീം അല്‍ത്താഫ്, എസ്എഫ്‌ഐ ലോക്കല്‍ സെക്ര ട്ടറി ആസിഫ് അമാന്‍ ,അല്‍ത്താഫി സിയാദ് എന്നിവര്‍ എത്തി കലത്തിലും മറ്റു പാത്ര ങ്ങളിലുമായി 4 ദിവസത്തേക്കുള്ള വെള്ളം വാഹനം എത്താന്‍ വഴിയില്ലാത്ത വീട്ടില്‍ കോരി തലച്ചുമടായി വീട്ടിലെത്തിച്ചു നല്‍കി.. ആവശ്യമുളഅള ദിവസങ്ങളിലും വെ ള്ളം എത്തിക്കുമെന്നും ഇവര്‍ അറിയിച്ചു.