എരുമേലി : കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ എരുമേലി ചെമ്പകത്തിങ്കൽ പാലത്തിനു സമീപമാണ് അപകടം. പരിക്കേറ്റ കാർ യാത്രികരായ ആറു പേരെ 26മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എരുമേലി സ്വദേശി വരമ്പനാൽ രഘുനാഥ്‌ (43) മകൾ ചിപ്പി (എട്ട് ) എന്നിവർ ചികി ത്സയിലാണ്. നിസാര പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയ ച്ചു. ഇരുമ്പൂന്നിക്കരയിൽ നിന്നും വന്ന കാറും എരുമേലിയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.