പാല പൊന്‍കുന്നം റോഡില്‍ മഞ്ചക്കുഴിക്ക് സമീപം കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. പൊന്‍കുന്നം സ്വദേശി രവീന്ദ്രന്‍ നായര്‍ ( 70 ) ആണ് മരിച്ചത്.

പാല പൊന്‍കുന്നം റോഡില്‍ മഞ്ചക്കുഴിക്ക് സമീപം കാറിടിച്ച് വഴിയാത്രക്കാരന്‍ മരി ച്ചു. പൊന്‍കുന്നം ചിറക്കടവ് സ്വദേശി വേര്‍ക്കടപ്പനാല്‍ പവിത്രം വീട്ടില്‍ മന്ദിരം ഭാഗ ത്ത് രവീന്ദ്രന്‍ നായര്‍ ( 70 ) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

മഞ്ചക്കുഴി കുരുവി കൂട്ടിനു സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന രവീന്ദ്രന്‍ നായരുടെ ദേഹത്തേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ചെങ്ങളം സ്വദേശി റ്റിനോക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. രവീന്ദ്രന്‍ സംഭവ സ്ഥലത്ത് തന്നെ മരണമടഞിരുന്നു.

തുടര്‍ന്ന് ഹൈവേ പോലീസിന്റെ വാഹനത്തില്‍ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍.