നി​യ​ന്ത്ര​ണംവി​ട്ട കാ​ർ റേ​ഷ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ ചെ​റു​പു​ഷ്പം ആ​ശു​പ​ത്രി​ക്കു സ​മീ​പം വെ​ൺ​കു​റി​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ കെ.​എ. ആ​ന്‍റ​ണി​യു​ടെ റേ​ഷ​ൻ ക​ട​യി​ലാ​ണ് അ​പ​ക​ടം. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെത്തിയ വെ​ൺ​കു​റി​ഞ്ഞി തോ​പ്പി​ൽ ജോ​ൺ മാ​ത്യു (66) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മു​ക്കൂ​ട്ടു​ത​റ അ​സീ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യി​ലേ​ക്കു കാ​ർ പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ടു റേ​ഷ​ൻ ക​ട ഉ​ട​മ ഉ​ൾ​പ്പെടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തുമൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.