നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ  നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നി ൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. മരിച്ചത് വാഴൂർ ഇളങ്ങോയി സ്വദേശികളാണ്.സ്ത്രീ കൾ ഉൾപ്പെടെയുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രേഷ്മ(30), ഷാരോൺ (18) എന്നിവരാണ്  മരിച്ചത്.ഒരാളുടെ നില ഗുരുതരമാണ്.

ചാരുവേലിൽ ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയാണ് അപകടം. ആകെ പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപക ടം. ഞായറാഴ്ച്ച നടന്ന പത്തനംതിട്ട റാന്നിയിലെ ബന്ധുവീട്ടിലെ ബർത്ത് ഡേ പാർട്ടിക്ക് ശേഷം, രാവിലെ തിരിച്ച് വരുന്ന വഴിയായിരുന്നു. തിങ്കളാഴ്ച്ച ഹർത്താലായതിനാൽ നേരത്തെ ഇറങ്ങിയതായിരുന്നു. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിൻ്റെ എതിർ ദിശയിൽ പാർക്ക് ചെയ്ത ടിപ്പറിലാണ് കാർ ഇടിച്ചത്. പരിക്കേറ്റവരെ കാഞ്ഞിരപള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹവും ആശുപത്രി മോർച്ചറിയിലുണ്ട്.