കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ കാർ നിയന്ത്രണം വിട്ട് സിഗ്‌നൽ ബോർഡുകളിലേ ക്ക് ഇടിച്ചു കയറി. രാവിലെ 10.30ഓടെയായിരുന്നു അപകടം.മണിമല റോഡിൽ നിന്നെ ത്തിയ വാഗൺ ആർ കാർ നിയന്ത്രണം വിട്ട് സിഗ്നൽ ബോർഡിലേക്ക് ഇടിച്ചു കയറുകയാ യിരുന്നു. രണ്ടു വീലുകൾ സംരക്ഷണഭിത്തിക്കപ്പുറം കടന്നെങ്കിലും മണിമല റോഡിലേ ക്ക് വാഹനം വീഴാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു.

എലിവാലക്കര സ്വദേശിനിയായ വീട്ടമ്മയും രണ്ടു മക്കളുമാണ് വാഹനത്തിൽ ഉണ്ടായി രുന്നത്. ഓടിക്കൂടിയ യാത്രക്കാരടക്കം ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തിറക്കി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന അപകടത്തിൽ പെട്ട വാഹനത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നവർ.