എരുമേലി : ഡ്രൈവിംഗിനിടെ ഡ്രൈവര്‍ ഉറങ്ങിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ മതിലിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എരുമേലി ശബരിമല പാതയില്‍ വിഴിക്കത്തോട് ജംഗ്ഷന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. 
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമയന്നൂര്‍ സ്വദേശികളാണ് അപകട ത്തില്‍പെട്ടത്. പരിക്കറ്റ അമയന്നൂര്‍ വാഴത്തോപ്പ് സാവിത്രി (61), ഭര്‍ത്താവ് കരുണാ കരന്‍ (72), മകന്‍ അനില്‍ കുമാര്‍, സരസമ്മ (65), ലത (58) എന്നിവരെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. 
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന വാഹനയാത്രികരാരും തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്ത ജംഗ്ഷനില്‍ നിന്നും ഓട്ടോറിക്ഷ എത്തിച്ചാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരും കണമല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്റ് ഒ ജെ കുര്യനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലിസിന്റ്റെ പട്രോളിങ് ടീം സ്ഥലത്തെത്തിയിരുന്നു.