പൊൻകുന്നം: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം വീടിന്റെ മതിലും ഗെയിറ്റും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. പൊൻകു ന്നം – പാലാ റോഡിൽ പൊൻകുന്നം അട്ടിക്കലിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരു ന്നു അപകടം.കനത്ത മഴയിൽ പൊൻകുന്നം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം വിട്ടുകാർ റോഡരുകിൽ ഡോക്ടറെ കാണുന്നതിനായി എത്തിയ മനോരമ ഏജന്റ് കൂരാലി കുളത്തുങ്കൽ രവീന്ദ്രന്റെ കാറിൽ ഇടിച്ച ശേഷമാണ് മതിൽ ഇടിച്ചു തെറിപ്പിച്ച ശേഷം നിന്നത്. ഈ സമയം കാറോടിച്ചിരുന്ന രവീന്ദ്രന്റെ മകൻ കാറിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതതിൽ തിരിഞ്ഞ കാർ മതിലിൽ ഇടിച്ചു നിന്നു. ഡോക്ടർ ജോസി മാത്യുവിന്റെ വീടിന്റെ മതിലാമ് തകർന്നത്.കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരി ച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.കാറിന്റെ ടയർ  മോശം അവസ്ഥയിലായിരുന്ന തായി പൊലീസ് പറഞ്ഞു.