കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെ ബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വി വരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയ പി സി ജോർജിൻറെ ജനപക്ഷം നേതാ ക്കളായ റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ എന്നിവർക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി. പ്രതികളുടെ പ്രവർ ത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻറെ ലംഘനവും ഐടി ആക്ട് പ്രകാരം കുറ്റകര മാണന്ന് പരാതിയിൽ പറയുന്നു. പോലീസ് നടപടികൾ സ്വീകരിക്കും എന്ന് ഉറപ്പു നൽകി യതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.