കാഞ്ഞിരപ്പള്ളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുതിർന്ന പൗരന്മാർക്കുള്ള പ്ര ത്യേക ചികിത്സാ പദ്ധതി ” ആർദ്രം മെഡിക്കൽ ക്യാമ്പിനു” നാളെ തുടക്കമാവും.   കോട്ട യം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാ യുള്ള ഈ മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ന്യൂറോളജി, യൂറോളജി, പൾമോണോളജി, ഇ.എൻ.ടി വിഭാഗങ്ങൾ പങ്കെടുക്കുന്നതാണ്.  സി.എം.ഐ കോട്ടയം സെൻറ് ജോസഫ് പ്രൊവിൻസ് സാമൂഹ്യ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മെഡിക്കൽ ക്യാമ്പ്  2019  ഏപ്രിൽ 19 വരെ നീണ്ടു നിൽക്കും.  ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌ വിവിധ ചികിത്സാ നിരക്കുകളിൽ50 % വരെ നിരക്കിളവുകളും ലഭ്യമായിരിക്കും.
നാളെ  ആശൂപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ  പി. സി ജോർജ് മെഡിക്കൽ ക്യാമ്പിന്റെ  ഔപചാരിക ഉത്ഘാടനം നിർവഹിക്കും. കാഞ്ഞിര പ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ അധ്യക്ഷനാവും. ക്യാമ്പിനോട് അനുബന്ധിച്ചുമേഖലയിലെ  വിവിധ സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്തു മികച്ച പ്രകടനം കാഴ്ചവെച്ച  മുതിർന്ന പൗരന്മാരെ ആദരിക്കും.
ഇളവുകൾ ലഭ്യമാകുന്ന മേഖലകൾ : ഒ.പി കൺസൾട്ടേഷൻ ഫീസുകൾ, ഹൃദോഗ നിർ ണ്ണയ പരിശോധനകൾ (എക്കോ, ടിഎംടി ടെസ്റ്റുകൾ), ശ്വാസകോശ പ്രവർത്തനം വിലയി രുത്തുന്ന PFT ടെസ്റ്റ് , എല്ലാ ലാബ് ടെസ്റ്റുകളും യൂറോളജി വിഭാഗം ഓപ്പറേഷനും ചികി ത്സകളും , നാഡീ പ്രവർത്തനം വിലയിരുത്തുന്ന നേർവ് കണ്ടക്ഷൻ സ്റ്റഡി, ആൻജിയോ ഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ
മുൻ‌കൂർ രെജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 04828201300