കാഞ്ഞിരപ്പള്ളി ടൗണിലെ നിരീക്ഷണ ക്യമാറകള്‍ വീണ്ടും തകരാറിലായി. മാലിന്യ നിക്ഷേപവും മോഷണവും തടയുക എന്ന ലക്ഷ്യത്തോടെ പഞ്ചായ ത്ത് സ്ഥാപിച്ച ക്യാമറകളാണ് തകരാറിലായത്.
രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തന രഹിതമായിരുന്ന ക്യാമറകള്‍ നാല് ലക്ഷ ത്തി എണ്‍പതിനായിരം രൂപ മുടക്കി 2017 ജൂലൈ മാസത്തിലാണ് തകരാര്‍ പരിഹരിച്ച്സ്ഥാപിച്ചത്.പേട്ടക്കവല,പുത്തനങ്ങാടി, സിവില്‍ സ്റ്റേഷന് പരി സരത്തെ ക്യാമറകള്‍ എന്നിവ അന്ന്മാറ്റി സ്ഥാപിച്ചിരുന്നു.മറ്റുള്ള ക്യാമറ കളിലേയ്ക്ക് പുതിയ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇടുകയും ചെ യ്തു.ഒരു വര്‍ഷ ഗ്യാരണ്ടിയോടെ തകരാര്‍ പരിഹരിച്ച ക്യാമറകള്‍ എന്നാ ല്‍ കഴിഞ്ഞ മാസത്തോടെ പൂര്‍ണ്ണമായും വീണ്ടും പ്രവര്‍ത്തനരഹിതമായി .പഞ്ചായത്ത് കെല്‍ട്രോണ്‍ മുഖാന്തിരം സ്ഥാപിച്ച ക്യാമറകളാണ് മിഴിയട ച്ചത്.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും പൊലീ സ് സ്റ്റേഷനില്‍ ലഭ്യമാകുന്ന സംവിധാനമാണ് ഇതോടെതകരാറിലായത്. മാ ലിന്യ നിക്ഷേപം മുതല്‍ ട്രാഫിക് കുറ്റ കൃത്യങ്ങള്‍ വരെയുള്ള പ്രശ്നങ്ങളി ല്‍ പൊലീസിന് കുറ്റക്കാരെ കണ്ടെത്താന്‍ ടൗണിലെ നിരീക്ഷണ ക്യാമറകള്‍ സഹായകമായിരുന്നു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പേട്ട ജംക്ഷന്,ബസ് സ്റ്റാന്‍ഡ് എന്നിവിട ങ്ങളില്‍ മൂന്ന് ക്യാമറകള്‍ വീതവും തിരക്കേറിയ കെ.കെ.റോഡില്‍ മൂന്നി ടങ്ങളിലും,സിവില്‍ സ്റ്റേഷന് പരിസരത്തും,കുരിശുങ്കല്‍ ജംക്ഷനിലും, പു ത്തനങ്ങാടി റോഡില്‍ കെ.എസ്.ഇബി ജംക്ഷന് സമീപവും,ഗ്രോട്ടോ ജംക്ഷനി ലും, തമ്പലക്കാട് റോഡിലുമായി 14 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അറ്റകുറ്റപ്പണിക്കായി ഫണ്ട് വകയിരു ത്തിയാല് മാത്രമെ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയു എന്ന് പ ഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.മാലിന്യ നിക്ഷേപം തടയാന്‍ പ ഞ്ചായ ത്ത് സ്ഥാപിച്ച ക്യാമറകളുടെ നിരീക്ഷണ സംവിധാനം പഞ്ചായത്തോഫീസി ല്‍ ഒരുക്കാത്തത് ഓഡിറ്റ് ഒബ്ജക്ഷന് കാരണമായിരുന്നു.അതു കൊണ്ട് ത ന്നെ ക്യാമറകളുടെ അറ്റകുറ്റപണി നടത്തുന്ന മുറയ്ക്ക് ഇതിനുള്ള സൗക ര്യം കൂടി പഞ്ചായത്തോഫീസില്‍ ഒരുക്കേണ്ടി വരും.