ടൗണും പഞ്ചായത്തിലെ പ്രധാന ജംക്ഷനുകളും ക്യാമറയുടെ നിരീക്ഷണത്തില്‍ വരുന്ന പ ദ്ധതി ഫണ്ടിന്റെ അപര്യാപ്തതയില്‍ അനിശ്ചിതത്വത്തില്‍. ചിറക്കടവ് പഞ്ചായത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അടി പിടിയില്‍ നിന്നു അതിരുവിട്ടു ആയുധം എടുത്തതോടെ പൊലീസാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങിയത്. ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്ന് ഡോ. എന്‍.ജയരാജ് എം എല്‍ എ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഭാഗമായി കെല്‍ട്രോണ്‍ അധികൃ തരെത്തി ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് തുക കൂടുതലാണ് എന്നുള്ള ആക്ഷേപ ത്തില്‍ പദ്ധതി ഉപേക്ഷിക്കുന്ന രീതിയില്‍ എത്തിയിരിക്കുകയാണ്.

കെല്‍ട്രോണ്‍ അധികൃതര്‍ എച്ച്ഡി മിഴിവോടെ ഉള്ള ക്യാമറയാണ് എസ്റ്റിമേറ്റ് ചെയ്തതെ ന്നും ഗുണനിലവാരമുള്ള ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാത്രമേ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ എന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍ പറയുന്നു.

സിപിഎം- ബിജെപി സംഘര്‍ഷം കൂടുതലായി അരങ്ങേറിയ തെക്കേത്തുകവലയിലും സ മീപ പ്രദേശങ്ങളിലും തിരക്കേറിയ പൊന്‍കുന്നം ടൗണിലും മറ്റ് പ്രധാന ജംക്ഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ മേഖലയിലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങ ള്‍ക്ക് തടയിടാനാകും എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. പൊന്‍കുന്നം- മണിമല റോഡില്‍ മഞ്ഞപ്പള്ളിക്കുന്ന് ജംക്ഷന്‍ ചിറക്കടവ് ക്ഷേത്രം ജംക്ഷന്‍,എസ്ആര്‍വി ജംക്ഷന്‍, തെക്കേത്തുകവല, ആക്രമണം നടന്ന പടനിലം, പാറാംതോട് എന്നിവിടങ്ങളിലും പൊന്‍ കുന്നം ടൗണ്‍, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെവിഎംഎസ് ജംക്ഷന്‍ കെവിഎംഎസ് ആശുപ ത്രി ജംക്ഷന്‍ മണ്ണംപ്ലാവ് ജംക്ഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ക്യാമറകള്‍ സ്ഥാ പിക്കാന്‍ പദ്ധതിയിട്ടത്.