ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാനായി മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ച നിരീ ക്ഷണ ക്യാമറകള്‍ ഇന്നുമുതല്‍ മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമാ യി ജില്ലയിലെ വിവിധ പാതകളില്‍ 50 കേന്ദ്രങ്ങളിലാണ് ക്യാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാമറകള്‍. ഓട്ടമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകള്‍ ആദ്യമായിട്ടാണു ജില്ലയില്‍ ഒരുക്കിയത്.

മോട്ടര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമ റകള്‍ക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറക ള്‍ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂര്‍ത്തിയായി. കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കു ന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാര്‍ക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകള്‍ ക്രമീകരിക്കും. സൗരോര്‍ജം ഉപയോഗിച്ച് പ്രവ ര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസ്സമാകില്ല.

ഹെല്‍മറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാ ഹനങ്ങളുടെ ദൃശ്യം ക്യാമറയില്‍ പതിയും. ക്യാമറകള്‍ വാഹനങ്ങളുടെ നമ്പര്‍ തിരി ച്ചറിയും. കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറുകളില്‍ നിന്ന് നിയമലംഘകര്‍ക്കുള്ള പിഴ ത്തുക അടങ്ങുന്ന ചലാന്‍ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റര്‍ പരിധിയിലുള്ള നി യമ ലംഘനങ്ങള്‍ വരെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കും. 4 മീറ്റര്‍ ഉയരത്തി ലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ മുന്‍ ഗ്ലാസിലൂടെ ക്യാമറ പകര്‍ത്തും.

ഡ്രൈവറും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നല്‍ കും. യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടി കൂടാനാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ചേപ്പുംപാറയിലും 26–ാം മൈലിലും കെവിഎംഎസ് ജംഗ്ഷനിലും സ്ഥാപിച്ചിരിക്കുന്നത്.ജില്ലയിലെ വിവിധ റോഡുകളിൽ 50 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാലാ – 8, ഈരാറ്റുപേട്ട –10, കോട്ടയം 8, ചങ്ങനാശേരി – 8, കാഞ്ഞിരപ്പള്ളി 2, ഏറ്റുമാനൂർ –2 തലയോലപ്പറമ്പ് – 2, കറുകച്ചാൽ 2 എന്നിങ്ങനെയാണ് കണക്ക്. ഇത് കൂടാതെ മുണ്ടക്കയം 34–ാം മൈലിലും ക്യാമറയുണ്ട്.

ഇവിടെയും ക്യാമറയുണ്ട്…
പൈക ഗവ.ആശുപത്രിക്കു സമീപം, പൂവരണി, പ്രവിത്താനം മേഖലയിലാണ് ആദ്യഘട്ടത്തിൽ ക്യാമറ സ്ഥാപിക്കുന്നത്. പൈകയിൽ വൺ സൈഡ് ക്യാമറയും മറ്റ് രണ്ടിടത്ത് ടൂ സൈഡ് ക്യാമറ എന്നിവയാണ് സ്ഥാപിച്ചത്. കണക്‌ഷൻ ലഭ്യമായാൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും. ഇവയുടെ മോണിറ്ററിങ് കെൽട്രോൺ തന്നെയാണ് ചെയ്യുന്നത്.