കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ്സ് &ബ്രിഡ്ജസ് കോ ർപ്പറേഷന്റെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സർവ്വേ ഈ മാസം എട്ടാം തിയതി മുതലാരംഭിക്കും. നേരത്തെ നിർദിഷ്ട ബൈപാസി ന്റെ അലൈൻമെന്റ് നിശ്ചയിച്ച് സർവ്വേകല്ലുകൾ സ്ഥാപിച്ചിരുന്നു. ബൈപാസ് കട ന്നു പോകുന്ന പ്രദേശത്തെ ഓരോ വ്യക്തിയുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി ബ്ലോ ക്കിന്റെയും സർവ്വേ നമ്പറിന്റെയും അടിസ്ഥാനത്തിൽ പ്ലാനും സ്കെച്ചും തയാറാക്കി വാല്യുവേഷൻ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് സംയുക്ത സർ വ്വേ നടത്തുന്നത്.റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷന്റെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന സർവ്വേ നടപടികൾമൂന്ന് ദിവസം നീണ്ട് നിൽക്കും. ലാൻഡ് അക്വസേഷൻ തഹസീൽദാറുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ നടക്കുക. ഇതി ന് ശേഷം റവന്യൂ ഡിപ്പാർട്ട്മെന്റ് ഭൂമിയുടെ മതിപ്പുവില കണക്കാക്കി ഗവൺമെ ന്റിന് സമർപ്പിക്കും.തുടർന്ന് മതിപ്പുവിലയുടെ അഞ്ച് ശതമാനം തുക കളക്ടറുടെ അ ക്കൗണ്ടിലേക്ക് സർക്കാർ കൈമാറുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വസ്തു ഉടമകൾക്ക് നോട്ടീസു നൽകും.ഇതിന് ശേഷം വസ്തു ഉടമകളുമായി നഷ്ടപരിഹാര തുക സംബന്ധിച്ച് കളക്ടർ ചർ ച്ച നടത്തി ധാരണയിലെത്തിയാൽ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനം ആരംഭി ക്കാനാകും. അലൈമെന്റിൽ മാറ്റം ഉണ്ടായ പ്രദേശത്തെ സാമൂഹികാഘാത പഠനവും ഈ നടപടി ക്രമങ്ങൾക്കൊപ്പം നടക്കും. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നത് എന്നതുകൊണ്ടുതന്നെ വിപണി വിലയോടടുത്ത് നിൽക്കുന്ന തുക വസ്തു ഉടമകൾക്ക് നഷ്ടപരിഹാരമായി ലഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വസ്തു ഉടമകൾ കേസ് നൽകിയാൽ അത് നിലനില്ക്കില്ല എന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ് .