കാഞ്ഞിരപ്പള്ളി ബൈപാസിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള അവസാനഘട്ട നടപടിക ളായതായി ഡോ.എന്‍.ജയരാജ് എം എല്‍ എ അറിയിച്ചു. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നതിന്റെ ചട്ടപ്രകാരമുള്ള കാത്തിരിക്കല്‍ കാലാ വധി പൂര്‍ത്തിയാക്കുന്നതോടെയാണ് ഓരോ വസ്തു ഉടസ്ഥരുടെയും  ഏറ്റെടുക്കുന്ന ഭൂമി യുടെ അളവ് നിര്‍ണയിക്കുവാനുള്ള അവസാനഘട്ട സര്‍വേ ആരംഭിക്കുന്നത്.

ശനിയാഴ്ചയോടെ നിര്‍ദിഷ്ട സര്‍വേ നടപടികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറി യിച്ചിരിക്കുന്നത്. ഇതിനു ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ഇതൊടൊപ്പം തന്നെ അവസാഘട്ട 19(1) വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയും. നഷ്ടപരിഹാരത്തുക കൈ മാറുന്നതോടെ ഭൂമിയേറ്റെടുക്കല്‍ നടപടിപൂര്‍ത്തിയാകും. അതിനുശേഷം ബൈപാസി ന്റെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാകുമെന്ന് എം എല്‍ എ അറിയിച്ചു