കാഞ്ഞിരപ്പളളി ബൈപാസിനായി ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത ഭൂമി നിര്‍മാണ ചുമ തല യുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെമെൻറ് കോര്പ്പറേഷന് കൈമാറുന്ന നട പടികള്‍ പൂര്‍ത്തിയായി. ബൈപാസ് കടന്ന് പോകുന്ന ഭാഗത്തെ 32 പേരുടെ 8.64 ഏക്കര്‍ സ്ഥലമാണ് RBDCK യ്ക്ക് കൈമാറിയത്.
കാഞ്ഞിരപ്പള്ളി ബൈപാസിൻ്റെ നിർമ്മാണത്തിനായുള്ള നടപടി ക്രമങ്ങൾ അതിവേ ഗം പുരോഗമിക്കുന്നു .ബൈപാസിനായി ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത ഭൂമി നിര്‍മാണ ചുമ തലയുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് കൈമാറുന്ന നടപടികള്‍ പൂര് ത്തിയായി. ബൈപാസ് കടന്ന് പോകുന്ന ഭാഗത്തെ 32 പേരുടെ 8.64 ഏക്കര്‍ സ്ഥ ലമാണ് RBDCK യ്ക്ക് കൈമാറിയത്. രണ്ടാം ഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഭൂമിയില്‍ പ ഞ്ചായത്തി ന്റെ 12 സെന്റ് സ്ഥലത്ത് നിര്‍മാണം നടത്തുന്നതിനുള്ള സമ്മതപത്രം വൈസ് പ്രസിഡ ന്റ് റോസമ്മ തോമസ് പുളിക്കൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി എൻ രാജേഷ് എന്നിവരിൽ നിന്ന് ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. എറ്റുവാങ്ങി ആര്.ബി.ഡി.സി കെ ഉദ്യോഗസ്ഥരായ ഡപ്യൂട്ടി തഹസിൽ ദാർ നൂറുള്ള ഖാൻ, പ്രോജക്ട് മാനേജർ അജ്മൽ ഷാ എന്നിവർക്ക് കൈമാറി.
ലാൻ്റ് അക്വിസേഷൻ ഓഫീസ് വാല്യുവേഷൻ അസിസ്റ്റൻ്റ് രാജേഷ് ജി.നായർ, സർ വേ യർ ഷൈജു ഹസൻ, ആർ.ഐമാരായ ബിറ്റു ജോസഫ്, നസീർ എ, ബിജു ജോസ് എന്നി വർ പങ്കെടുത്തു. സര്‍വ്വേ നമ്പര്‍ 36-ല്‍പ്പെട്ട നാല് സബ് ഡിവഷനുകളിലായുള്ള 22.5 സെന്റ് ഭൂമിയാണ് രണ്ടാം ഘട്ടത്തിൽഎറ്റെടുക്കാനുള്ളത്. ഇതില്‍ പഞ്ചത്തിൻ്റെ അട ക്കം 3 പേരുടെ ഉടമസ്ഥതയിലുള്ള 15.5 സെന്റ് സ്ഥലത്തിന്റെ സമ്മത പത്രം നിലവി ൽ ലഭ്യമായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഏറ്റെടുക്കുവാനുള്ള ഭൂമിയിൽ അഞ്ച് പേരുടെ കൂടി സമ്മതപത്രം ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് ആര്.ബി.ഡി.സി.കെയുടെ തീരുമാനം. സാങ്കേതിക അനുമതിക്കായി 17ന് നടക്കുന്ന കമ്മിറ്റിയില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനാണ് ശ്രമം നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തന ങ്ങള്‍ക്കായി രണ്ടാം ഘട്ടത്തിൽ സമ്മതപത്രം വാങ്ങിയിട്ടുള്ളവരുടെ ഭൂമിയുടെ വില എത്രയും വേഗം നല്കുവാന് നടപടി സ്വീകരിക്കും. ഇനിയും സമ്മതപത്രം ലഭിക്കാ നുള്ള അഞ്ച് സ്വകാര്യവ്യക്തികളുടെ ഏഴ് സെന്റ് സ്ഥലത്തിന് വേണ്ടി നടപടികൾ സ്വീകരിച്ച് വരികയാണ്.