കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലേ ക്ക് കടന്നതായി ഡോ എൻ ജയരാജ് എൽ എ അറിയിച്ചു. ബൈപാസിനായി ഏറ്റെടുക്കു ന്ന വസ്തുവിൻ്റെ വില നിശ്ചയിക്കുന്ന നടപടികൾക്കു തുടക്കമായതായും അദ്ദേഹം അ റിയിച്ചു.

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലായ തായി എം എല്‍ എ ഡോ.എന്‍.ജയരാജ് അറിയിച്ചു. 11 (1) വിജ്ഞാപനത്തിനു ശേഷം മുഴുവന്‍ സ്ഥലത്തിന്റെയും സബ്ഡിവിഷന്‍ തിരിച്ചുള്ള സര്‍വേ പൂര്‍ത്തീകരിച്ച് അംഗീ കാരമായി. സമാന ആധാരങ്ങള്‍ പരിശോധിച്ച് വിലനിശ്ചയിക്കുന്ന നടപടികള്‍ക്കും തുട ക്കമായി. ഇതിനായി ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം 3 റവന്യൂ ഇന്‍സ്‌പെക്ടര്‍മാ രെ നിയോഗിച്ചിട്ടുമുണ്ട്. ഏകദേശം 1 മാസത്തിനകം പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരി ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം എല്‍ എ അറിയിച്ചു. ഭൂമി വിലയും വസ്തുവിലെ കെട്ടിടങ്ങള്‍, മരങ്ങള്‍ ഉള്‍പ്പെടെയുള്ള ചമയങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുകയും പദ്ധതി യുടെ നിര്‍മാണ ചെലവുമടക്കം 78.69 കോടി രൂപയുടെ അന്തിമ അനുമതിയും ലഭിച്ചിട്ടു ള്ളതാണ്. എം എല്‍ എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.