കാഞ്ഞിരപ്പള്ളി: അമിത വേഗത്തിലെത്തിയ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൊന്‍കുന്നം വിളക്കത്ത്ഹൗസ് ബാദുഷ (25)നെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡില്‍ ആനക്കല്ല് സമീപത്തായുള്ള വളവില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2നായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

റോഡിനരുകില്‍ നിന്നിരുന്ന വൈദ്യൂതി പോസ്റ്റില്‍ ഇടിക്കാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ബൈക്ക് തോടരുകില്‍ നിന്നിരുന്ന മരച്ചില്ലയില്‍ തങ്ങിനില്‍ക്കുകകയായി രുന്നു.