എലിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് M പ്രതിനിധി ടോമി ഇടയോടിയിലിനെ 155 വോ ട്ടുകൾകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ജെയിംസ് ജീരകത്തി ൽ തോൽപ്പിച്ചു.

 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരി ച്ചു വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എട്ടുസ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി യായി കേരളാ കോൺഗ്രസ് M പ്രതിനിധി ടോമി ഇടയോടിയിൽ രണ്ടില ചിഹ്നത്തി ലും, യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ജെയിംസ് ജീരകത്തിൽ കൈ അടയാളത്തിലും ബിജെപിയ്ക്ക് വേണ്ടി ജയപ്രകാശ് വടകര താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.ടോമി ഇടയോടിയിൽ,ജെയിംസ് ജീരകത്തിൽ എന്നിവരുടെ പേരിനോട് സാമ്യമുള്ള രണ്ട് സ്വതന്ത്രസ്ഥാനാർഥികൾ വീതം മത്സരിചിരുന്നു.16 അംഗ പഞ്ചായത്തിൽ ഒന്പത് അംഗങ്ങളുള്ള എൽഡിഎഫിന്റെ ഭരണത്തെ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല.