നവീകരണ ജോലികള്‍ക്കായി മാര്‍ച്ച് മാസം അഞ്ചിന് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് അട യ്ക്കും. കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പേട്ട കവലയിലെ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ പുനഃക്രമീകരിക്കാനും തീരുമാനം. കാഞ്ഞിരപ്പ ള്ളി പഞ്ചായത്തില്‍ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിലാ ണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തത്.

തൊണ്ണൂറ് ലക്ഷം മുടക്കിയാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് നവീകരിക്കാന്‍ ഒരുങ്ങുന്നത്. നവീകരണ ജോലികള്‍ക്കായി മാര്‍ച്ച് മാസം അഞ്ചിന് അടയ്ക്കുന്ന ബസ്റ്റാന്റ് നൂറ്റി ഇരുപത് ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തികരിച്ച് തുറന്ന് നല്‍കാനാണ് തീരുമാനം. സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നയിടത്തെ പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കും. ഒപ്പം കാത്തിരുപ്പു കേന്ദ്രം അടക്കം നിര്‍മ്മിച്ച് നിലവിലെ ബസ്റ്റാന്റിന്റെ മുഖച്ഛായ തന്നെ മാറ്റും.

സ്റ്റാന്റ് അടച്ചിടുന്ന നാലു മാസം ടൗണില്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തും. ദേശീയപാത വഴി കടന്നു പോകുന്ന ബസുകള്‍ക്ക് ഇക്കാലയളവില്‍പേട്ടക്കവലയിലും കുരിശുകവലയിലും നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കാന്‍ മാത്രമെ അനുമതി നല്‍കു. ഇടയ്ക്ക് നിര്‍ത്തി ആളുകളെ കയറ്റുവാനോ ഇറക്കുവാനോ അനുവദിക്കില്ല. ഈരാറ്റു പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് റാണി ഹോസ്പിറ്റലിന് സമീപം പാര്‍ക്കിംഗ് അനുവദിക്കും. മറ്റ് ബസുകള്‍ക്ക് ആവശ്യമെങ്കില്‍ എ.കെ ജെഎം സ്‌കൂളിന് സമീപവും പാര്‍ക്ക് ചെയ്യാം. കുന്നും ഭാഗത്ത് ടിബി റോഡിന് സമീപം എരുമേലിയിലേ യ്ക്കുള്ള ദിശാ സൂചിക ബോര്‍ഡ് സ്ഥാപിക്കും.

കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പേട്ടക്കവലയി ലെ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ പുന:ക്രമികരിക്കാനും തീരുമാനമായി.പേട്ട റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്‌സി വാഹനങ്ങള്‍ ഇതിന്റെ ഭാഗമായി ആനത്താനം റോഡിലേക്കും, ടൗണ്‍ ഹാള്‍ പരിസരത്തേക്കും മാറ്റും. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പേട്ട കവലയില്‍ നിന്നും എഴുപത് മീറ്റര്‍ ദൂരം കഴിഞ്ഞ് പേട്ട റോഡിലും ദേശീയ പാതയില്‍ മൈക്ക സ്‌കൂള്‍ ജംഗ്ഷന്‍ മുതലും അനുവാദം നല്‍കും. പത്ത് മീറ്റര്‍ ഇടവിട്ട് റെയ്ല്‍ സുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.

വഴിയാത്രക്കാര്‍ക്ക് കയറിയിറങ്ങാന്‍ സുരക്ഷാവേലികള്‍ക്കിടയില്‍ അന്‍പത് സെന്റിമീറ്റര്‍ അകലം ഉണ്ടാകും. ആ നക്കല്ലിലെ പാലം വീതി കൂട്ടി പുനര്‍നിര്‍മ്മിക്കാനും തീരുമാനമായി.യോഗത്തില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സി.ഐ ഷാജു ജോസ്, എസ് ഐ എ എസ് അന്‍സല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീം, റിക് ചീഫ് എന്‍ജീനിയര്‍ പെണ്ണമ്മ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.