മണിമല കരിക്കാട്ടൂർ ആഞ്ഞിലിമൂട് ജംഗ്ഷനിൽ ഡി.വൈ.എഫ് ഐ യുടെ നേതൃ ത്ത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരു ദ്ധർ നശിപ്പിച്ചു.ഒരു വർഷം മുമ്പാണ് ഇരുപതിനായിരം രൂപയോളം ചെലവഴിച്ച് ഒരു പറ്റം യുവാക്കൾ ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് മൂന്നാം ദിവസം ഇത് നശിപ്പിച്ചിരുന്നു.

പിന്നീട് യുവാക്കൾ സ്വന്തം ചെലവിൽ ഷെഡ് പുനർനിർമ്മിച്ചു. ഒരു വർഷം പിന്നിട്ട  തോടെ ഞായാറാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ ഷെഡ് വീണ്ടും അടിച്ചു തകർത്തത്.മഴ പെയ്താൽ കയറി നില്ക്കാൻ കടത്തിണ്ണ പോലും ഇല്ലാത്ത കവലയിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം യാത്രക്കാർക്ക് ഏക ആശ്രയമായിരുന്നു ഈ ബസ് കാത്തിരിപ്പ് കേന്ദ്രം’ ബസ്ക്കത്തിരിപ്പ് കേന്ദ്രം തകർത്തതിനെതിരെ രാഷ്ട്രീയ വ്യത്യാസ മില്ലാതെ പ്രതിഷേധിക്കുകയാണ്