കാഞ്ഞിരപ്പള്ളിയിൽ ബസ് സ്റ്റാന്റ് നിർമ്മാണത്തിന്റെ ഭാഗമായി പഞ്ചായത്ത് വക കെട്ടിടത്തിന്റെ കടമുറികൾ പൊളിച്ച് നീക്കി. വ്യാപാരികളുടെ പ്രതിക്ഷേധം വകവ യ്ക്കാതെയാണ് പഞ്ചായത്ത് കടമുറികൾ പൊളിച്ച് നീക്കിയത്.
 കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് വക കെട്ടിടത്തിന്റെ കടമുറികൾ പൊളിച്ച് നീക്കാവാൻ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി യോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. ഈ സമയം പൊളിച്ച് നീക്കേണ്ട കടമുറികളിൽ ഒരെണ്ണത്തിന്റെ  വ്യാപാരികൾ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. ട്വിൻ സ് ഗിഫ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് കടമുറി പൊളിക്കുന്നതിനെതിരെ രംഗത്ത് എത്തിയത്. നോട്ടീസ് നൽകിയെങ്കിലും തങ്ങളുടെ ആവശ്യപ്രകാരം ചർച്ച നടത്താൻ പഞ്ചായത്ത് തയ്യാറായില്ല എന്നതായിരുന്നു ഇവരുടെ വാദം.
എന്നാൽ നോട്ടീസ് നേരത്തെ തന്നെ നൽകിയ സാഹചര്യത്തിൽ ചർച്ചയ്ക്കില്ലന്ന് പഞ്ചായ ത്ത് പ്രസിഡന്റ് അടക്കമുള്ളവർ നിലപാടെടുത്തു.കടയിലെ സാധനങ്ങൾ ഉടൻ ഇവിടെ നിന്ന്  മാറ്റണമെന്നും  ഇവർ ആവശ്യപ്പെട്ടു. കടയുടമകൾ ഇതിന് തയ്യാറാകാതെ വന്ന തോടെ പോലീസും സ്ഥലത്തെത്തി.ഇതിനിടെ പ്രദേശത്ത് തടിച്ച് കൂടിയ ജനക്കൂട്ടവും കടയുടമകൾക്കെതിരെ പ്രതിക്ഷേധവുമായെത്തി.ഇതോടെ കെട്ടിടം പൊളിച്ച് നീക്കാൻ കടയുടമകൾ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ബസ്റ്റാന്റ് കവാടത്തിലെ രണ്ട് കടമുറികളും പൊളിച്ച് നീക്കി.
നിലവിൽ എട്ട് മീറ്റർ വീതിയുള്ള ബസ്സ്റ്റാന്റ് കവാടത്തിൽ അപകടങ്ങൾ നിത്യസംഭവ മായതോടെ ഇരു സൈഡിലും നടപാതകൾ നിർമ്മിച്ച് വീതിക്കൂട്ടുവാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. കവാടത്തിന്റെ ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത കൾ നിർമ്മിക്കുവാനാണ് തീരുമാനം.ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് വക കെട്ടിടം പൊളിച്ച് മാറ്റുവാൻ തീരുമാനിച്ചത്.
ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ സ്റ്റാൻഡ് നവീകരി ക്കുന്നത്.ഇതിന്റെ ഭാഗമായി  നാലുമാസ കാലത്തേക്കാണ് ബസ്റ്റാന്റ് അടച്ചിടുന്നത്  , ആധുനിക നിലവാരത്തിൽ കാത്തിരിപ്പ് കേന്ദ്രം അടക്കം നിർമ്മിക്കുവാനാണ് ലക്ഷ്യമി ടുന്നത്.
ഇതിന്റെ ഭാഗമായി നാലുമാസ കാലത്തേക്കാണ് ബസ്റ്റാന്റ് അടച്ചിടുന്നത് , ആധുനിക നിലവാരത്തിൽ കാത്തിരിപ്പ് കേന്ദ്രം അടക്കം നിർമ്മിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സെൻകുമാർ, പ്രസിഡനന്റ് ഷക്കീല നസീർ, വൈസ് പ്രസിഡ ന്റ് കെ ആർ തങ്കപ്പൻ, മെമ്പർമാരായ ബീന ജോബി, റിജോ വാളാന്തറ, എം.എ റിബിൻ ഷാ, സുബിൻ സലിം ചാക്കോച്ചൻ ചുമപ്പുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കടമുറി കൾ പൊളിച്ച് നീക്കിയത് ബസ്റ്റന്റ് കവാടത്തിൽ അപകടങ്ങൾ സ്ഥിരം സംഭവമായ സാഹചര്യത്തിലായിരുന്നു കാൽ യാത്രക്കാർക്കായി നടപ്പാത നിർമ്മിക്കാൻ കടമുറി പൊളിച്ച് നീക്കിയത്.
 
കടമുറികൾ പൊളിച്ച് നീക്കുന്നതിരെ കടയുടമകൾ ഇതിനിടെ ഹൈക്കോടതിയെ സമീപി ച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. കേസ് ഈ മാസം 26 ലേക്ക് കോടതി മാറ്റി വയ്ക്കുകയുമായി രുന്നു.