കാഞ്ഞിരപ്പള്ളി: റാണിയാശുപത്രിക്ക് സമീപം പത്തരയോടെയായിരുന്നു അപകടം. എരുമേലിയിൽ നിന്നും പാലായിലേക്ക് പോകുകയായിരുന്ന തൈപ്പറമ്പിന്റെ പിന്നിൽ പാറപ്പൊടിയുമായി എത്തിയ പിക്കപ്പ് ഇടിക്കുകയായിരുന്നു.സംഭവത്തിൽ ആർക്കും പരിക്കില്ല.

ബസ് സ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റ് അടച്ചതോടെ ബസുകൾ പാർക്ക് ചെയ്യുന്നത് റാണിയാശുപത്രിക്ക് സമീപമാണ്. അതിനാൽ ഇവിടെ ഗതാഗത കുരുക്ക് നിത്യസംഭവമാണ്. ഗതാഗത കുരുക്കാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.അപകടത്തെ തുടർന്ന് അര മണിക്കൂർ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കാഞ്ഞിര പ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.