ബസ് ഇടിച്ച് മിനിലോറിയുടെ ചേയ്‌സ് തെറിച്ചുവീണു : അപകടം ശബരിമല റൂട്ടിലെ മുക്കൂട്ടൂതറ 35 ല്‍ ; കാരണമായത് കെഎസ്ആര്‍ടിസിയുടെ അമിത വേഗത.

എരുമേലി : ബുധനാഴ്ച രാവിലെ മുക്കൂട്ടുതറയിലെ 35 ല്‍ സംഭവിച്ചത് വന്‍ അപക ടം. ഭാഗ്യം മൂലം ആര്‍ക്കും കാര്യമായ പരിക്കുകളേറ്റില്ല. പമ്പയിലേക്ക് അയ്യപ്പഭക്തരു മായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ കാറിനെ മറികടക്കുന്നതിനിതിനിടെ എതിരെ മുക്കൂട്ടുതറയിലേക്ക് വരികയായിരുന്ന മിനി ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മിനിലോറി സമീപത്തെ വീടിന്റ്റെ അടുത്തേക്കാണ് പാഞ്ഞത്.. 
ഇതിനിടെ ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ബോഡിയില്‍ നിന്നും ചേസ് ഇളകി വേര്‍പെട്ട് തെറിച്ചുവീഴുകയും ചെയ്തു.ലോറിയില്‍ സഞ്ചരിച്ച മുക്കൂട്ടുതറ സ്വദേശി ബോസ് (46) നെ പരിക്കുകളോടെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തത്. അപകടത്തിന്റ്റെ ഷോക്കില്‍ ബസിലെ അയ്യപ്പഭക്തര്‍ ഭീതിയിലായിരുന്നു. ഇവര്‍ ബസിന്റ്റെ ഡ്രൈവറോട് രോഷാകുലരായി. 
നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുന്ന വിധം അമിത വേഗതയില്‍ ബസ് ഡ്രൈവ് ചെയ്തത് നാട്ടുകാരിലും പ്രതിഷേധംസൃഷ്ടിച്ചു. സ്ഥലത്ത് പോലിസും മോട്ടോ ര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കിയതോടെയാണ് ഗതാഗതം സുഗമമായത്. അയ്യപ്പഭക്തരെ മറ്റൊരു ബസില്‍ കയറ്റി പമ്പക്ക് വിട്ടു. ഇത്തവണ ശബരിമല തീര്‍ത്ഥാടനകാലത്ത് കാര്യമായ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. 
കണമല റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടു ത്തിയതാണ് ഇതിന് ഗുണകരമായത്. അതേസമയം പരിചിതരായ ഡ്രൈവര്‍മാര്‍ ഉളള കെഎസ്ആര്‍ടിസി അപകടങ്ങളുണ്ടാക്കുന്നത് വര്‍ധിക്കുകയാണ. മത്സരയോട്ടം പോലെ കെഎസ്ആര്‍ടിസി ഇതുവഴി പായുന്നത് അപകടം സൃഷ്ടിച്ചതിന്റ്റെ തെളിവാ ണ് 35 ലുണ്ടായ അപകടമെന്നും ഭാഗ്യം മൂലമാണ് വന്‍ അപകടമാകാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. അമിത വേഗത തടയുമെന്ന് മണിമല സിഐ റ്റി ഡി സുനില്‍കു മാര്‍ അറിയിച്ചു.