ഓട്ടത്തിനിടയില്‍ സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാ ണ് പരുക്കേറ്റത്.പരുക്ക് സാരമുള്ളതല്ല .

ഗ്രാമീണ റോഡായതിനാല്‍ വാനിന് വേഗത കുറവായിരുന്നു .പെണ്‍കുട്ടി കള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ .സ്‌കൂള്‍ വാനിന്റെ പിന്‍ വാതില്‍ തുറന്നു പോയാണ് അപകടത്തിന് കാരണo. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഡ്രൈവര്‍ അവധിയിലായതിനാല്‍ വിദ്യാ ര്‍ത്ഥികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ് തന്നെയാണ് വാഹനം ഓടിച്ചിരു ന്നത്.
ഡ്രൈവറും വാനും പൊലീസ് കസ്റ്റഡിയില്‍ എടുത്തു .പൊന്‍കുന്നത്തെ സ്‌ക്യാര്യ സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. വാനിന്റെ പുറകിലെ കൊളുത്തില്‍ അറിയാതെ വിദ്യാര്‍ത്ഥികളുടെ കൈ തട്ടിയതാ ണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.