പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ്  കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ, പാട്ടുകൾ കേൾക്കുന്നതിനുള്ള സംവിധാനം, മൊബൈൽ ചാർജ്ജിംഗ് യൂണിറ്റ് ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ലഭ്യമാണ്. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായി കെ.എസ്.ആർ.ടി.സി ഓഫീസും കടമുറിയും പുതിയതായി നി ർമ്മിച്ചിട്ടുണ്ട്. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സമ്മ തോമസ് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ചേറ്റുകുഴി, അംഗങ്ങളായ ബി.ജയചന്ദ്രൻ, ന സീമ ഹാരിസ്, ഷിബാ ദിഫൈൻ, ഫ്ലോറി ആൻ്റണി, രജനി ഷാജി, ജെസി ബാബു, കെ.സി സുരേഷ്, മറിയാമ്മ ആൻ്റണി, വ്യാപാരി വ്യവസായി പ്രസിഡൻ്റ് ആർ.സി നായർ, ജോഷി മംഗലം. രാഷ്ട്രീയ കക്ഷി നേതാക്കളായ നൗഷാദ് ഇല്ലിക്കൽ, ചാർളി കോശി, ബോ ബി.കെ.മാത്യു, റ്റി.പ്രസാദ്, റെഷീദ് കടവുകര, സിജു കൈതമറ്റം, കെ.കെ  ജനാർദ്ദനൻ, റ്റി.റ്റി സാബു, അരുൺ കൊക്കപ്പള്ളി, അച്ചു ഷാജി,  അസ്സി: എൻജിനിയർ ലിയോ. എൽ. ജോസ് എന്നിവർ പ്രസംഗിച്ചു.