എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് വ്യാപാര സമുച്ചയത്തില്‍ 10 ലക്ഷം മുടക്കി നവീക രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വ്യാപാര സമുച്ചയം ജീര്‍ണാവസ്ഥയിലായതിനെ തുട ര്‍ന്നാണു പണികള്‍ നടക്കുന്നത്. സ്റ്റാന്‍ഡില്‍ നിന്നു വ്യാപാര സമുച്ചയത്തിലേക്കു വെള്ളം കയറാതിരിക്കാനും പരിഹാരം.നിലവില്‍ വ്യാപാര സമുച്ചയത്തിലെ എല്ലാ മുറികളും ജീര്‍ണാവസ്ഥയിലാണ്. മഴക്കാലത്ത് കെട്ടിടത്തിനു മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒലിച്ചിറങ്ങുകയും ചെയ്യും. ഈ പ്രശ്‌നത്തിനു പരിഹാരമായി സമുച്ചയത്തിനു മുകളില്‍ അലുമിനിയം മേല്‍ക്കൂര നേരത്തേ സ്ഥാപിച്ചിരുന്നു.

രണ്ടു ഘട്ടമായാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആദ്യഘട്ടമായി സ്റ്റാന്‍ഡില്‍ നിന്നു വ്യാപാര സമുച്ചയത്തിനുള്ളിലേക്കു മഴവെള്ളം കയറാതിരിക്കാനുള്ള സംവിധാ നം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സമുച്ചയത്തിന്റെ ആദ്യ നില യുടെ മുകളില്‍ നിന്ന് അലുമിനിയം മേല്‍ക്കൂര സ്റ്റാന്‍ഡിലേക്കു നീട്ടി സ്ഥാപിക്കും. ഇതോ ടെ കെട്ടിടത്തിലെ കടമുറികള്‍ക്കു മുന്‍പില്‍ ബസ് കാത്തു നില്‍ക്കേണ്ട സാഹചര്യം യാത്ര ക്കാര്‍ക്ക് ഒഴിവായിക്കിട്ടും. മഴ നനയാതെ ബസില്‍ കയറിയിറങ്ങാനും സാധിക്കും. 

രണ്ടാം ഘട്ടമായി സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. നിലവില്‍ കെട്ടി ടത്തിലെ കോണ്‍ക്രീറ്റിങ് അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. ഒരു മാസം മുന്‍പ് ബസ് കാത്തുനിന്ന സ്ത്രീയുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വീണിരുന്നു. സമുച്ചയ ത്തില്‍ കടകള്‍ നടത്തുന്നവര്‍ തന്നെ അറ്റകുറ്റപ്പണി ചെയ്താണു മുറികള്‍ സുരക്ഷിതമാ ക്കുന്നത്. കെട്ടിടത്തിനു മുകളിലുള്ള വില്ലേജ് ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, പഞ്ചാ യത്ത് ലൈബ്രറി മുറികളും നന്നാക്കും.