സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു. രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.

കോട്ടയത്ത്‌ നിന്നും തുലാപ്പള്ളിക്ക് പോവുകയായിരുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലെ യാത്രക്കാരിയാണ് ബസിൽ കുഴഞ്ഞുവീണത്.

യുവതിയും കൂടെ രണ്ടു മക്കളും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറക്ക് പോവുകയായിരുന്നു.

യാത്രക്കാരി അബോധാവസ്ഥയിലേക് പോകുന്നത് കണ്ട ഉടനെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും സഹായത്തിനെത്തി.

ബസ് വളരെ വേഗത്തിൽ മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ എത്തിച്ചു.

യുവതിയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയാണ് ബസ് യാത്ര തുടർന്നത്.

സുജിത് മണിമല ആയിരുന്നു ബസ് ഓടിച്ചിരുന്നത്.

ജോമോൻ മണിമല ആയിരുന്നു ബസ് കണ്ടക്ടർ.