കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസ് നിർത്താൻ കെഎസ് ആർറ്റിസി ബസ് നിർത്തിക്കൊടുത്തു.കണമല ഇറക്കത്തിൽ രാവിലെയാണ് വലിയ അപകടം ഒഴിവാക്കാൻ കെഎസ്ആർറ്റിസി ബസ് ഡ്രൈവറുടെ സമയോജിതമായ ഇട പെടലാണ് ഉണ്ടായത്. പമ്പാവാലി ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് വരുന്നത് ക ണ്ട്  തീർത്ഥാടകരുടെ ബഹളം കേട്ട് തൊട്ട് മുന്നിൽ പോയ കെഎസ്ആർറ്റിസി ബസ്    നിർത്തിക്കൊടുക്കുകയായിരുന്നുവെന്ന് തീർത്ഥാടകർ പറഞ്ഞു.

എറണാകുളത്തു നിന്നും പമ്പയിലേക്ക് വന്ന കെഎസ്ആർറ്റിസി സ്‌പെഷ്യൽ സർവീ സ് ബസിലെ ജീവനക്കാരാണ് അപകടത്തിലേക്ക് വന്ന ബസിനെ നിർത്താൻ കെ എസ് ആർ റ്റി സി  ഇറക്കത്തിൽ തന്നെ നിർത്തിക്കൊടുത്തത്. കെഎസ്ആർറ്റിസി ബസി ന്റെ പിന്നിൽ തീർത്ഥാടക ബസ് ഇടിച്ച് നിന്നതാണ് വലിയ അപകടം ഒഴിവാകാൻ ഇട യായത്. കെഎസ്ആർറ്റിസി ബസ് ആ സമയത്ത് ഇല്ലായിരുന്നുവെങ്കിൽ കണമല ജം ഗഷനിലേക്ക് ഇറങ്ങി വരുന്ന ബസ് അപകടം വലിയതാകുമായിരുന്നുവെന്നും നാട്ടു കാർ പറഞ്ഞു. സംഭവത്തിൽ കെഎസ്ആർറ്റിസി ബസിനുണ്ടായ നഷ്ടം നൽകി തീർ ത്ഥാടകർ ശബരിമല ദർശനത്തിന് പോയതായും എരുമേലി കെഎസ്ആർറ്റിസി അധി കൃതർ പറഞ്ഞു.