ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ഇന്നലെ വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവന ന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻ സിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷ നും 30% നികുതിയും കിഴിച്ച് ബാക്കി 15.75 15.75 കോടി ലഭിക്കും.
ഗോർഖിഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. 66,55,914 ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പന്ത്രണ്ടര ലക്ഷം ടിക്കറ്റുകള്‍ അധികം ടിക്കറ്റുകളാണ് ഇപ്രാവിശ്യം വിറ്റത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻ സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്.മൂന്നാം സമ്മാനം ഒരു കോടി രൂപ വീ തം പത്ത് പേര്‍ക്കാകും ലഭിക്കുക.ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാ കുക.
അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക.ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.ഓണം ബംപര്‍ ടിക്കറ്റിന് ഇക്കുറി റെക്കോര്‍ഡ് വില്‍ പനയാണ് നടന്നത്.500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ വി ല.67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 66 ലക്ഷത്തിലേറെ വിറ്റുപോയി.ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്.ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്.രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്.ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിന്‍റെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാന ത്തെ ത്തിയത്.