കെട്ടിടാവശിഷ്ടം മുണ്ടക്കയം ബൈപാസിൽ തള്ളിയ സംഭവത്തിൽ, പഞ്ചായ ത്ത് ഇടപ്പെട്ട് അവശിഷ്ടം തള്ളിയ കട ഉടമയെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പി ച്ചു…
മുണ്ടക്കയം ബൈപാസിലാണ് കഴിഞ്ഞ ദിവസം പാതയോട് ചേർന്ന് പൊളിച്ച് നീക്കീയ കെട്ടിടവശിഷ്ടം പാതയോട് ചേർന്ന് തളളിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയി ൽപ്പെട്ട ഉടനെ തന്നെ പഞ്ചായത്ത് പ്രസിഡൻ്റ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പഞ്ചായത്ത് അംഗം CV അനിൽകുമാർ നടത്തിയ അന്വേക്ഷണത്തിൽ മുണ്ട ക്കയം ടൗണിൽ പുതിയതായി തുടങ്ങിയ ഫുട് വേഴ്സിൻ്റെ രണ്ടാം നില നിർമ്മാണത്തി ൻ്റെ ഭാഗമായി പൊളിച്ച് നീക്കിയ അവശിഷ്ടമാണ് ബൈപാസിൽ നിർബാധം തള്ളിയ തെന്ന് കണ്ടെത്തുകയും കട ഉടമയെ ബസപ്പെട്ട് തളളിയ മാലിന്യം നീക്കില്ലെങ്കിൽ പഞ്ചായത്ത് നീയമനടപ്പടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
തുടർന്ന് കട ഉടമ JCB ഉപയോഗിച്ച് പാതയിലേയ്ക്ക് തള്ളിയ കെട്ടിടവശിഷ്ടം ടിപ്പറിൽ നീക്കം ചെയ്തു. മുണ്ടക്കയം ടൗണിൽ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാനത്തിൻ്റ ഭാഗത്ത് നിന്നും ഉണ്ടായ ഇത്തരം പ്രവർത്തനത്തെ സോഷ്യൽ മീഡിയ വഴി കടുത്ത പ്രതിഷേ ധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ബൈപാസ് പാതയിലൂടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർക്ക് മാത്രമല്ല പ്രഭാത സഫാരി നടത്തുന്നവർക്കും ഏറെ ബുദ്ധിമുണ്ടാണ് കടയുമടയുടെ പ്രവർത്തി കൊണ്ട് ഉണ്ടായത്.