മുണ്ടക്കയം ബൈപ്പാസ് പാതയിൽ പൊളിച്ച് നീക്കിയ കെട്ടിടാവിഷ്ടങ്ങൾ തള്ളിയ സം ഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി .ദിവസങ്ങൾക്ക് മുൻപ്പാണ് ബൈ പാസ് പാതയിൽ ജലവിതരണ വകുപ്പിൻ്റെ പമ്പ് ഹൗസിന് 200 മീറ്റർ അകലെ കെട്ടിട ങ്ങൾ പൊളിച്ച് നീക്കിയതിൻ്റെ സിമൻ്റ് പാളികളും,ഇഷ്ടികകളും ഉൾപ്പെടെയുള്ള അവ ശിഷ്ടം വാഹനത്തിൽ കൊണ്ട് വന്ന് തള്ളിയിരിക്കുന്നത്.പാതയോരത്ത് തള്ളിരിക്കു ന്ന മാലിന്യങ്ങൾ ഏറെ കുറെ പാതയിലേയ്ക്ക് കയറിയ നിലയിലാണ്.

സമീപ പ്രദേശങ്ങളിൽ നിന്നും പൊളിച്ച് നീക്കിയ കെട്ടിടത്തിൻ്റെ അവശിഷ്ടമാണ്. മാ ലിന്യത്തിൽ നിന്നും ലഭിച്ച സൂചന അനുസരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ താകാനും സാദ്ധ്യതയുണ്ട് .പോലിസ് അന്വേക്ഷണം ആ വ ഴിയ്ക്കും ഉണ്ട്. മുണ്ടക്കയം ഗ്രാമപ ഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് പോലിസ് അന്വേക്ഷണം. മുൻപ് ഈ ഭാഗത്ത് ഹരിത മിഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി  വെസ്റ്റ് നിക്ഷേപിക്കാൻ ബോക്സ് സ്ഥാ പിച്ചിരുന്നു എന്നാൽ വ്യാപര സ്ഥാപങ്ങളിലെ ഉൾപ്പെടെ മത്സ്യ മാംസ മാലിന്യം നി ക്ഷേപിക്കുകയും പ്രദേശത്താകെ കുമിഞ്ഞ് കൂടുകയും ചെയ്തതോടെ  ഇവിടെ നിന്നും പഞ്ചായത്ത് ബോക്സുകൾ നീക്കം ചെയ്തിരുന്നു.