കുടിവെള്ളത്തിനും ഭവനനിർമ്മാണത്തിനും ശുചിത്വത്തിനും മുൻഗണന  നൽകി പെരു വന്താനം ഗ്രാമപഞ്ചായത്തിലെ 2021 – 22 വർഷത്തെ ബജറ്റ് അവതരണം നടന്നു. 37,90, 60338 രൂപ വരവും  37,6241840 രൂപ ചെലവും 28,18498 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട് അവതരിപ്പിച്ചത്.

ഉൽപ്പാദന മേഖലയിലും, പശ്ചാത്തല മേഖലയിലും, മികച്ച പ്രാധാന്യമാണ് ബജറ്റ് നൽകി യിരിക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ബജറ്റിൽ ഒരുകോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതി ക്കായി 8.5 കോടി രൂപയും,  ദാരിദ്ര ലഘൂകരണ പരി പാടികൾക്കായി 8.75 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പത്തുലക്ഷം രൂപയും,കന്നുകുട്ടി പരിപാ ലന ത്തിനായി 12.5 ലക്ഷം രൂപയും  പ്രത്യേകം വക കൊള്ളിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുക ളുടെ വികസനം, അംഗൻവാടികളിൽ പോഷകാഹാര വിതരണം, ശുചിത്വം, മൃഗസംര ക്ഷണം  എന്നിവയ്ക്കും ബജറ്റിൽ മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്.

പെരുവന്താനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റ് അവതരണ സമ്മേളന ത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി അധ്യക്ഷത വഹിച്ചു.