ബി.എസ്.എന്‍.എല്‍. മെഗാമേള കാഞ്ഞിരപ്പള്ളി ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയര്‍ സെന്ററില്‍ തുടങ്ങി. എന്‍. ജയരാജ് എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്തു. കാഞ്ഞിര പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷയായിരിന്നു.

9-ാം തീയതി ആരംഭിച്ച മെഗാമേള 11-ാം തീയതി വരെ തുടരും. ഈ മേളയില്‍ ഉപഭോ ക്താക്കള്‍ക്ക് സൗജന്യമായി 3 ജി സിംകാര്‍ഡ് ലഭിക്കും. മറ്റ് മൊബൈല്‍ നമ്പറുകള്‍ ബി.എസ്.എന്‍.എല്‍. ലേക്ക് പോര്‍ട്ട് ചെയ്യുന്നതിനും, ബ്രോഡ്ബാന്റ് സേവനങ്ങള്‍ അത്യാകര്‍ഷകമായ രീതിയില്‍ സേവനം ലഭിക്കുന്നതിന് മേളയില്‍ സൗകര്യം ലഭിക്കും.

ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ മേളയില്‍ സന്ദര്‍ശിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും അവസരം ഉണ്ടാകും.വിച്ഛേദിച്ച ലാന്‍ഡ് ഫോണിന്റെ കുടിശ്ശിക അടച്ച് കണക്ഷന്‍ പുനഃസ്ഥാപിക്കുമ്പോള്‍ ബില്‍ തുകയില്‍ പരമാവധി ഇളവ് ലഭിക്കുമെന്നും ബി.എസ്.എന്‍.എല്‍. അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ കോട്ടയം ജില്ലാ ജനറല്‍ മാനേജര്‍ സാജു ജോര്‍ജ്ജ് കെ. ഐ.റ്റി.എസ്,പഞ്ചായത്ത് മെമ്പര്‍ ബീനാ ജോബി,ഡി.ജി.എം. ദേവസ്യ, ഡി.ജി.എം. ധുംവാദ് ഡിവിഷണല്‍ എഞ്ചിനിയര്‍ റെജി എന്നിവര്‍ പ്രസംഗിച്ചു.