ബി എസ് എൻ എൽ എക്സ്ക്ലൂസീവ് ലോക്കൽ കേബിൾ ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ രൂപീകരിച്ചു. യോഗം സിഐടിയു ജില്ലാ ജോയിൻറ്റ്സെക്രട്ടറി അഡ്വ. ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ ഒപ്ടിക്കൽ ഫൈബർ കേ ബിൾ കണക്ഷനുകൾ മാത്രം നൽകുന്ന ഫ്രാഞ്ചൈസികളും തൊഴിലാളികളും ഉൾ ക്കൊള്ളുന്നതാണ് സംഘടന.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ.സോജൻ, പി. ബി. സുരേഷ് കുമാർ, വി.ആർ. രജീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ബിനോ കെ  പോൾ  (പ്രസിഡന്റ് ), പി.ബി. സുരേഷ് കുമാർ(സെക്രട്ടറി),സുജിത് സി.ജി ( ഖജാ ൻ ജി) എന്നിവർ ഭാരവാഹികളായി ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.