പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം പദ്ധതിയു ടെയും ബി ആർ സി കാഞ്ഞിരപ്പള്ളി യുടെയും നേതൃത്വത്തിൽ പൊൻകുന്നം ഗവ ണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്പെഷ്യൽകെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സഹായത്തോടുകൂടിയാണ് പരിശീലനം നൽകുന്നത്.ചിറക്കടവ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന 19 സ്കൂളിലെയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് എല്ലാ ശനി യാഴ്ചകളിലും സ്പെഷ്യൽ കെയർ സെന്റർന്റെ  സേവനം ലഭ്യമാകും .

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക പിന്തുണയോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും നൽകും. ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിന്റെ അധ്യക്ഷതയിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റീബി വർഗീസ്., പൊൻകുന്നം വൊക്കേഷനൽ ഹയർ സെക്കൻ ഡറി അധ്യാപകൻ സനൽകുമാർ കെ.കെ, സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, പി ടി എ പ്രസി ഡന്റ് സുരേഷ് K. T., സ്പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എ. പി. എന്നിവർ പ്രസംഗിച്ചു.