ലോകഭിന്നശേഷി മാസാചരണത്തിന് കാഞ്ഞിരപ്പള്ളി ബി.ആർ.സി തുടക്കം കുറിച്ചു. ബിആർസിയിലെ ഓട്ടിസം സെന്ററിൽ പരിശീലനം നേടി വരുന്ന 40 കുട്ടികളും അ വരുടെ മാതാപിതാക്കളും ബിആർസി സ്റ്റാഫുകളും ജാഥയിൽ അണിനിരന്നു. ബിആർ സി അങ്കണത്തിൽ നിന്നും ആരംഭിച്ച ജാഥ ചിറക്കടവ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻ ആന്റണി മാർട്ടിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ  കുന്നുംഭാഗം ബാൻഡ് സെറ്റ് വിളംബരജാഥക്ക് മാറ്റുകൂട്ടി.കുന്നുംഭാഗം ജംഗ്ഷനിൽ എ ത്തിയ ജാഥക്ക് കാഞ്ഞിരപ്പള്ളി, ബിപിസി റീബി വർഗീസ് സ്വാഗതം ആശംസിച്ചു.
ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷാകുമാരി കെ.ബി പദ്ധതി വിശദീ കരണം നടത്തി. വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി റെജി, സെന്റ്. ജോസഫ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റിൽ റോസ്, ചിറക്കടവ് വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, ബിആർസി അക്കൗണ്ടന്റ് അബ്ദുൽ ഷമീം കെ. എന്നിവർ ജാഥക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എ.പി എല്ലാവർക്കും നന്ദി അറിയിച്ചു.ഭിന്നിശേഷി ക്കാരുടെ അവകാശങ്ങളും ക്ഷേമവും സമൂഹത്തിൽ ഉറപ്പുവരുത്തുക, അവരുടെ പ്രശ്ന ങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുക എന്നീ ഉദേശങ്ങളോടെ നടത്തിയ ജാഥക്ക് ശേ ഷം കുന്നുംഭാഗം ജംഗ്ഷനിൽ ഒരു ബിഗ് ക്യാൻവാസ് ഒരുക്കുകയും നിരവധി വ്യക്തി ത്വങ്ങൾ ഐക്യദാർ ഡ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് ഒപ്പുകൾ  രേഖപ്പെടുത്തി.