കാഞ്ഞിരപ്പള്ളി റാണി ഹോസ്പിറ്റലിന്റെ മുൻപിൽനിന്നും കളഞ്ഞു കിട്ടിയ ഇരുപതി നായിരം രൂപയും പേഴ്‌സും അവകാശിയായ മുണ്ടക്കയം ചിറ്റടി സ്വദേശി ജെയിംസ് മണി കുറുമ്പകാട്ടിനു തിരിച്ചു നൽകി കളക്ഷൻ ഏജന്റ്. കാഞ്ഞിരപ്പള്ളി സെൻട്രൽ സെർവ്വിസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് പി.ഇ സലീമിനാണ് പണമടങ്ങിയ പേഴ്‌സ് ലഭിച്ചത്. ബാങ്ക് അങ്കണത്തിൽ വെച്ച് ഭരണസമിതി അംഗങ്ങളുടെ സാന്നിദ്യ ത്തിൽ പേഴ്‌സ് തിരിച്ചു നൽകി മാതൃകയായി.സലീമിനെ ബാങ്ക് ഭരണസമിതി അഭിന ന്ദിച്ചു.