എറണാകുളവും ആലപ്പുഴയും കോട്ടയം ജില്ലയുടെ അതിർത്തികൾ അടച്ചു; കോട്ടയത്തി ന് സ്പെഷ്യൽ പോലീസ് ഓഫീസർ.കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുക ളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ഗതാഗതം അനുവദിക്കൂ. നിത്യോപ യോഗസാധനങ്ങളുടെ ചരക്കു നീക്കവും  ചികിത്സാ സംബന്ധമായ അത്യാവശ്യയാത്ര ഉ ള്ളവരെയും മാത്രമേ കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ അനു വദിക്കൂ.
കോട്ടയം ജില്ലയുടെ അതിർത്തിയായ വാലടി,കുമരങ്കരി റോഡുകൾ പൂർണ്ണമായും അട യ്ക്കാൻ ആലപ്പുഴ ജില്ലാ കലക്ടറുടെ ഉത്തരവ്.ജോലി ആവശ്യത്തിനായി കോട്ടയം ജില്ല യിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ജോലിക്കാർ ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ താമ സിക്കേണ്ടതാണെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.
എറണാകുളം – കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എ സ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാ നോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്ര ഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി സ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
കോട്ടയത്ത്  കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെയും ഇടു ക്കിയില്‍ കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി  നിയോഗിച്ചത്.