കോട്ടയം  മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നി ന്നു മാണ് വ്യാഴാഴ്ച്ച ഉച്ചക്കഴിഞ്ഞ് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ നവജാത  ശിശുവി നെ മോഷ്ടിച്ച ത്. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് തട്ടിയെടുത്തത് . ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെ ത്തി യ സ്ത്രീ മുണ്ടക്കയം സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയാ യിരുന്നു . നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി . കു റച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്ന തോടെ യാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത് .
എന്നാൽ , തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃ തർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടി ച്ചെടുത്താണ് എന്നു കണ്ടെത്തിയത് . ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറി യിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കി ട്ടിയത്.
കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.ആശുപത്രിക്ക് സമീപത്തുനിന്നുമുള്ള ഹോട്ടലിൽ നിന്നാ ണ് സ്ത്രീയുടെ പക്കൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.ഈ സ്ത്രീ ഏതാനും ദിവസങ്ങളാ യി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പറ ഞ്ഞു. കുഞ്ഞിൻ്റെ പ്രായം 3 ദിവസം മാത്രാണ്. ഇതിനു മുമ്പും ഇവർ തട്ടിപ്പിന് ശ്രമിച്ചി രുന്നതായി സംശയമുണ്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു.