സമഗ്ര ശിക്ഷ കേരള കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി ബിആർസിയുടെ ആഭിമുഖ്യ ത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളും  പഠനോപകരണങ്ങളും വിത രണം ചെയ്തു.

ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടി ൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബിആർസി കാഞ്ഞിരപ്പള്ളി ബിപിസി റീബി വ ർഗീസ് അധ്യക്ഷത വഹിച്ചു. സിആർസി കോ ഓർഡിനേറ്റർ ബിസ്‌നി സെബാസ്റ്റ്യൻ, എ.പി. സിജിൻ, പി.എ. നെസിമോൾ, ആഷ്‌ന അജ്മൽ എന്നിവർ പ്രസംഗിച്ചു.