പൊൻകുന്നം: ‘കോവിഡ് 19’ പൊൻകുന്നം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബ്ല ഡ് മൊബൈലിൽ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി.പൊൻകുന്നം പോലീസ് സ്റ്റേ ഷൻ അങ്കണത്തിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാ ർ ഉദ്ഘാടനം ചെയ്തു.എൻ.ജയരാജ് എം എൽ എ, ജില്ലാ ബ്ലഡ് ഫോറം ജനറൽ കൺവീ നർ ഷിബു തെക്കേമറ്റം, പൊൻകുന്നം SHO എസ് ഷിഹാബുദീൻ, എസ്.ഐ കെ.ബി സാ ബു, PRO തോമസ് ജോസഫ്,  ജനമൈത്രി CRO ബിനുമോൾ പി.ജെ, KPA ജില്ലാ വൈസ് പ്ര സിഡൻ്റ് വി എസ് അനിൽകുമാർ  എന്നിവർ പങ്കെടുത്തു.
ലയൺസ്,എസ്.എച്ച്.എം.എംസി ( Lions – SHMC) ബ്ലഡ് ബാങ്കുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്. നിരവധി പോലീസുകാരുൾപ്പടെ അൻപതോളം ആളുകൾ രക്തം ദാനം ചെ യ്തു.കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാ താക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാ ണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു.
ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടന കൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.