കാഞ്ഞിരപ്പളളി: ജലപ്രളയത്താല്‍ നമ്മുടെ മേഖലയില്‍ ഒഴുകിയെത്തിയ തും,അടിഞ്ഞു കൂടിയതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമൂഹത്തിന് വലിയ വിപത്തായി മാറുമെന്ന് കണ്ടറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അത് ഏറ്റെടു ക്കാന്‍ തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള 7 പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴു കി ഉണക്കി അതാതു പഞ്ചയത്തുകളിലെ കുടുംബശ്രീ-ഹരിത കര്‍മ്മ സമിതിയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തി ല്‍ എത്തിക്കണം.40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകള്‍ ഷ്രെഡിംഗ് മെഷീന്‍ വഴി പൊടിച്ച് തരികളാക്കി ക്ലീന്‍കേരളാ കമ്പനി മുഖേന ടാറിംഗി നും മറ്റുമായി ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക് കുപ്പികള്‍ ബെയി ലിംഗ് മെ ഷീന്‍ ഉപയോഗിച്ച് ഷീറ്റുകളാക്കി ക്ലീന്‍കേരളാ കമ്പനിക്ക് കൈമാറും.

ഷ്രെഡിംഗിനും ബെയിലിംഗിനും ഉളള മെഷീനുകള്‍ക്കായി 9 ലക്ഷത്തി എണ്‍പിതനായി രം രൂപയും ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഫി ക്കേഷന് വേണ്ടി നാല് ലക്ഷം രൂപയും ചിലവിട്ടിട്ടു ണ്ട്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറത്തോട്,കാഞ്ഞിരപ്പളളി, മണിമല, എരുമേലി,മുണ്ടക്കയം,കൂട്ടിക്കല്‍,കോരുത്തോട് എന്നീ പഞ്ചായത്തുകളില്‍ നിന്നും എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതി നു വേണ്ടി മെ റ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പഴ യ കെട്ടിടത്തില്‍ 5 ലക്ഷം രൂപ മുടക്കി പുതുക്കി പണിത് പ്രവര്‍ത്തനം ആരംഭിച്ചു.

മണിക്കൂറില്‍ 100 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുളള ഷ്രെഡിം ഗ് മെഷീനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.പ്ലാസ്റ്റിക് മാലി ന്യത്തില്‍ നിന്നും മുക്തി നേടു വാന്‍ കേരളം ഇനിയെങ്കിലും ജാഗ്രത പുലര്‍ ത്തിയില്ലെങ്കില്‍ വലിയ പരാസ്ഥിതകപ്രശ്‌ന ങ്ങള്‍ക്ക് വഴി തുറക്കുമെന്ന തിരിച്ചറിവാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ ഈ പദ്ധതി ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു.

ഷ്രെഡിംഗ് യൂണിറ്റിലേക്ക് താല്‍ക്കാലികജീവനക്കാരായി 5 വനിതകളെ നിയമിച്ചിട്ടുണ്ട്. ഷ്രെഡിംഗ് യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ.പി.എ. ഷെമീ ര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, തുടങ്ങിയവരടങ്ങിയ സബ്കമ്മി റ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.