കാഞ്ഞിരപ്പളളി:  നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരില്‍ യഥാസമയം എത്തിച്ച് 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇട്ടിയാക്കുവാന്‍ ത്രിതലപഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണ മെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അഭിപ്രായപ്പെട്ടു.  മഴവെളള സം ഭരണം, മണ്ണ് സംരക്ഷണം, ആധുനിക ശീതീകരണസമ്പ്രദായം ഏര്‍പ്പെടുത്തുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, ഫാം മാര്‍ക്കറ്റുകള്‍, വിള ഇന്‍ ഷുറന്‍സുകള്‍, കോഴി, തേനീച്ച, മല്‍സ്യ എന്നീ കൃഷികളില്‍ കൂടുതല്‍ പ്രാവീണ്യം കൊടു ക്കുക തുടങ്ങിയവക്ക് ത്രിതല പഞ്ചായത്ത് തലത്തില്‍ പണം വകയിരുത്തി പ്രാദേശിക തലത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെ ട്ടു.

ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോ ഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുഖ്യപ്രഭാഷണം നടത്തി.  ഫല വൃക്ഷതൈകളുടെ നടീല്‍ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ് നിര്‍വ്വഹിച്ചു.  ബ്ലോക്ക് തല മികച്ച കര്‍ഷകര്‍ക്ക് 25000/രൂപയു ടെ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് നല്‍കി.

7 പഞ്ചായത്തുകളില്‍ നി ന്നും തിരഞ്ഞെടുത്ത മികച്ച കര്‍ഷകര്‍ക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരായ പി.കെ. സുധീര്‍, ഷക്കീല നസീര്‍, കെഎസ്. രാജു, ജയ ജേക്കബ്, റ്റി.എസ്. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ  പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, മറിയമ്മ ജോസഫ്, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിമോന്‍ വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍മാരായ ആര്‍വേണുഗോ പാല്‍, റെജിമോള്‍ എം., ഷൈന്‍ നടുത്തൊട്ടി, ആത്മ പ്രവര്‍ത്തകരായ മഞ്ചു എം.പിളള. പി,ജെ. മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.