കാഞ്ഞിരപ്പള്ളി: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മ്മാണ പദ്ധ തിയായ ലൈഫിന് സമ്പൂര്‍ണ്ണ പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന മ ണിമലയില്‍ 41 വീടിന് 8,80,366/ രൂപയും, കാഞ്ഞിരപ്പള്ളിയില്‍ 87 വീടുക ള്‍ക്ക് 13,28,140/ രൂപയും, പാറത്തോട്ടില്‍ 102 വീടുകള്‍ക്ക് 18,21,508/ രൂപ യും, കോരുത്തോട്ടില്‍ 128 വീടുകള്‍ക്ക് 20,54,102/ രൂപയും, മുണ്ടക്കയത്ത് 136 വീടുകള്‍ക്ക് 21,90,322/ രൂപയും, കൂട്ടിക്കല്‍ പഞ്ചായത്തില്‍ 192 വീടുക ള്‍ക്ക് 31,16,910/ രൂപയും, എരുമേലിയില്‍ 224 വീടുകള്‍ക്ക് 41,98,052/ രൂപ യും ഉള്‍പ്പെടെ ആകെ പഞ്ചായത്തില്‍ കരാറുവെച്ച 910 വീടുകള്‍ക്കായി 1 കോടി 55 ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി നാനൂറ് രൂപ കൈ മാറി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 201819 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിത തുകയായ 7 കോടി 79 ലക്ഷം രൂപയാണുള്ളത്.തുകയുടെ 20% മാണ് ലൈഫ് പദ്ധതിക്കായി കൈമാറിയിരിക്കുന്നത്.

പഞ്ചായത്തുകള്‍ക്കുള്ള തുകകളുടെ വിഹിതം ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് ആശാ ജോയി പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എം.ഹനീഫയ്ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാനം നിര്‍വ്വഹിച്ചു. കരാ ര്‍ വെച്ച് പന്ത്രണ്ട് മാസത്തിനകം വീടി ന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്ക ണമെന്നാണ് നിലവിലെ വ്യവസ്ഥ.ആയതിനാല്‍ ബ്ലോക്കിന് കീഴില്‍ വരു ന്ന വിവിധ പ്രദേശങ്ങളിലായി 910 വീടുകളുടെ നിര്‍മ്മാണം ധൃതഗതിയി ല്‍ നടന്നുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ 20% വച്ചുള്ള തുകയിലും സര്‍ക്കാരിന്റെ പിന്തുണയി ലുമാണ് പദ്ധതി പൂര്‍ത്തി കരിക്കുവാനുള്ള തുക കണ്ടെത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷ ത വഹിച്ച യോഗത്തില്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ന്റ് റ്റി.എം. ഹനീഫ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി,ലീലാമ്മ കുഞ്ഞുമോന്‍,പ്രകാശ് പള്ളിക്കൂടം,വി.റ്റി. അയൂബ്ഖാന്‍,സോഫി ജോസഫ്, പി.ജി. വസന്തകുമാരി,അജിതാ രതീഷ്,ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, ജനറല്‍ എക്സ്റ്റന്‍ ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്,പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.