കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 12 ലക്ഷം രുപ വകയിരു ത്തി 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പും കണ്ണട വിതരണവും  നൂറുൽ ഹുദാ അറബിക് യു.പി.സ്ക്കൂളിൽ വച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായ ത്ത്  പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ.ഷെമീർ, അംഗങ്ങളായ സോഫി ജോസഫ് ,പി.കെ അബ്ദുൽ കരീം, ഹെഡ്മിസ്ട്രസ് നസീമാ ബീവി, ഹെൽത്ത് സൂപ്പർ വൈസർ എം. വി ജോയി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്  എന്നിവർ പ്രസംഗിച്ചു.നേത്ര – ദന്ത പരിശോധനകൾക്ക് ഡോ.പി.വിനോദ് ,ഡോ.അൽതാഫ് റഷീദ് എന്നിവർ നേതൃത്വം നൽകി.

ജില്ലാ മെഡിക്കൽ ആഫീസിന്റെയും എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ യും വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ 285 പേർ പങ്കെടുത്തു.  നേത്ര പരിശോധനയ്ക്കായി വിദഗ്ദ്ധരായ 3 ഡോക്ടറു മാരുടെയും ദന്തപരിശോധനയ്ക്കായി 2 ഡോക്ടർമാരുടെയും സേവനം ക്യാമ്പിൽ ലഭ്യ മാക്കിയിരുന്നു.