കാഞ്ഞിരപ്പളളി: വിദ്യഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ഗ്രാമീണ മേഖലയില്‍ പ്രവ ര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കു ന്നതിനു വേണ്ടി അംഗന്‍വാടികളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ ത്തുമെന്ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പളളി ബ്ലോക്കിനു കീഴില്‍ 7 പഞ്ചായത്തുകളി ലായി 235 അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത്.

ഭൂരിഭാഗം അംഗന്‍വാടികളും സ്വന്തമായി സ്ഥലവും കെട്ടിടവും ഉളളവയാ ണ്.സ്ഥലമില്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങാന്‍ 8 ലക്ഷവും, കെട്ടി ടം പണിയുവാന്‍ അംഗന്‍വാടി ഒന്നിന് 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായ ത്ത് വിഹിതമായി നല്‍കുന്നുണ്ട്. എല്ലാ വര്‍ഷവും മികച്ച് പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന അംഗനവാടികളുടെ നിലവാരം ഉയര്‍ത്തി കൊണ്ടുവ രുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അഭിപ്രായപ്പെ ട്ടു.അംഗനവാടികള്‍ക്കുളള മൈക്ക് സെറ്റുകളുടെ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്മാരായ റോസമ്മ ആഗ സ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.റ്റി. അയൂബ്ഖാന്‍, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, സി.ഡി.പി.ഒ. ബീനാ മ്മ ജേക്കബ്, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ്, ജി,ഇ.ഒ. ഷാജി ജേക്കബ്, ക്ലര്‍ക്ക് കെ.ആര്‍. ദിലീപ്, അംഗന്‍വാടി ടീച്ചര്‍ അന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.