കാഞ്ഞിരപ്പളളി ബ്ലോക്കിലെ 201516-ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചില വഴിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. മണിമല ബ്ലോക്ക് ഡിവിഷന്‍ അംഗവും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അന്നമ്മ ജോസഫിന്റെ പ്രയത്‌ന ഫലമായിട്ടാണ് ഈ പ്രോജക്ട് നടപ്പിലാക്കിയത്. മണിമല ഗ്രാമപഞ്ചായത്തിലെ അസം ഘിടിതരായ വനിതകളെ ഏകോപിപ്പിച്ച് കൊണ്ട് ഉടന്‍ ഈ കെട്ടിടത്തില്‍ തൊഴില്‍ സംരഭം ആരംഭിക്കുവാന്‍ ഉടന്‍ അടുത്ത പദ്ധതി തയ്യാറാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ അന്നമ്മ ജോസഫ് പറഞ്ഞു.

പരിശീലന കേന്ദ്രം എം.പി. ആന്റോ ആന്റണി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ റോസമ്മആഗസ്തി മണിമല ഗ്രാമപഞ്ചായത്ത് അംഗം ജോണിക്കുട്ടി തോമസ് ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാ•ാരായ പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, മുന്‍ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോസഫ്കു ഞ്ഞ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജി. പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിതാ ഷാജി, പി.കെ. വാസന്തി എന്നിവര്‍ പ്രസംഗിച്ചു.