കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന 7 പഞ്ചായത്തു കളിലെ പൊതുസ്ഥലങ്ങള്‍ മുഴുവന്‍ ബ്ലീച്ചിംഗ് പൗഡര്‍, സാനിറ്റൈസര്‍ എ ന്നീ അണുനാശിനികള്‍ തളിച്ച് കൊറോണ വൈറസിന്റെ വ്യാപനം തടയു ന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

കാഞ്ഞിരപ്പളളി കുരിശുകവലയില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ അണുനാശി നി തളിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് പരിസരശു ചീകരണ യജ്ഞത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സ ണ്‍ റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, ബി.ഡി.ഒ. എന്‍.രാജേഷ്, ജോയിന്റ് ബി.ഡി.ഒ. കെ.എ. നാസര്‍, റ്റി.എസ്. ബാബുരാജ്, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍ വിപിന്‍ രാജു, എന്നിവര്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍, എരു മേലി, മണിമല എന്നീ പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളായ ആശുപ ത്രികള്‍, ബാങ്കുകള്‍, എ.റ്റി.എം. കൗണ്ടറുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പല ചരക്ക് കടകള്‍, കൂടാതെ പൊതുജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലാണ് അണു നാശിനി ഉപയോഗിച്ച് കഴുകി ശുചീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള 3 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് സൗ ജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നതിനും, 3 ആശുപത്രികളിലേയക്ക് മരുന്ന് വാങ്ങുന്നതിന് 3 ലക്ഷം രൂപയും അനുവദിച്ചു.

സാമുഹിക ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസേഷന്‍ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിയേറ്റീവ് രോഗികളെ കൂടാതെ, പ്രഷര്‍, പ്രമേഹ രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ വീട്ടിലെത്തിച്ച് കൊടുക്കുവാന്‍ ആശു പത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബ്ലോക്ക് പഞ്ചായത്ത് ഭര ണസമിതി അറിയിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്ലോക്കു തല സാനിറ്റൈസേഷന്‍ ടീം നിലവില്‍ വന്നു. നായിഫ് ഫൈസി, അഫ്‌സല്‍ കളരിക്കല്‍, അബീസ് ടി ഇസ്മയില്‍, ഷെഫീക്ക് ഇബ്രാഹിം, ആഷിക് അജി, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍. വിപിന്‍രാജു എന്നിവരുടെ നേതൃ ത്വത്തിലുളള സാനിറ്റേഷന്‍ ടീം വരുന്ന 3 ദിവസങ്ങളിലായി 7 പഞ്ചായത്തു കളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.